Latest NewsIndia

ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്രതിരിച്ചു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്രതിരിച്ചു. ബെനിൻ, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ സന്ദർശനം. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് രാംനാഥ് കോവിന്ദ്. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും ലോക്‌സഭാംഗമായ ദിലീപ് ഘോഷും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും.

ഞായറാഴ്ച ഉച്ചയോടെ ബെനിലിലെ കോട്ടനോവയിലെത്തുന്ന രാഷ്ട്രപതി ബെനിന്‍ പ്രസിഡന്റ് പട്രിസ് ടാലനുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം പോര്‍ട്ടോ നോവയിൽ നാഷണല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് രാഷ്ട്രപതിക്കായി ബെനിൻ പ്രസിഡന്റ് ഒരുക്കുന്ന പ്രത്യേക വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button