USALatest NewsInternational

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ : ട്രംപിന് ആശ്വാസമായി യു.എസ്‌. സുപ്രീം കോടതി വിധി

വാഷിങ്‌ടണ്‍: യു.എസ്‌-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വസിക്കാവുന്ന വിധിയുമായി യു.എസ്‌. സുപ്രീം കോടതി വിധി. പെന്റഗണിന്റെ കോടിക്കണക്കിനു ഡോളര്‍ മതില്‍നിര്‍മാണത്തിനായി വകമാറ്റാമെന്നു കോടതി ഉത്തരവിട്ടു. വിധിക്കു പിന്നാലെ ഈ ഉത്തരവ്‌ വലിയ വിജയമെന്നു ട്രംപ് ട്വീറ്റ് ചെയ്തു. . അതിര്‍ത്തി സുരക്ഷയ്‌ക്കും നിയമവാഴ്‌ച ഉറപ്പുവരുത്താനും കോടതി ഉത്തരവ്‌ ഉപകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. TRUMP TWEET

അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിനു തടയിടാൻ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ വേളയിൽ ട്രംപിന്റെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായിരുന്നു.  എന്നാൽ യു.എസ്‌. കോണ്‍ഗ്രസ്‌ ഇതിനായി ഫണ്ട്‌ അനുവദിക്കാതെ വന്നതോടെ ഈ വര്‍ഷമാദ്യം അമേരിക്കയില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളടക്കം സ്‌തംഭിപ്പിക്കുന്ന സ്ഥിതിക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button