KeralaLatest News

നൗഷാദിന്റെ കൊലപാതകം: എസ്ഡിപിഐയേയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐയും ആര്‍എസ്ശും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു. എസ്ഡിപിഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ പുന്ന സ്വദേശി നൗഷാദ് കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റു മൂ്ന്നു പേര്‍ ചികിത്സയിലാണ്.ബിജേഷ്, നിഷാദ് സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button