Latest NewsIndia

ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ

ന്യൂഡല്‍ഹി: രക്ഷാബന്ധനോടനുബന്ധിച്ച് പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ. മുന്‍ പ്രവാസിയായ അല്‍ഖ ലഹോട്ടിയാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നാണ് ഇതിന്റെ തുടക്കം. ബിജ്‌നോറിലെ ഇവരുടെ ശ്രീ കൃഷ്ണ ഗോശാലയില്‍ 117 പശുക്കളാണുള്ളത്. ഇവിടെനിന്നുള്ള ചാണകം കൊണ്ട് തന്നെയാണ് ചാണക രാഖി നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.

ചാണക രാഖിക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിലവില്‍ കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഒഡീഷയില്‍ നിന്നും ഓർഡർ വന്നുവെന്നാണ് അല്‍ഖ ലഹോട്ടി വ്യക്തമാക്കുന്നത്. സാധാരണ ചൈനയില്‍ നിന്ന് എത്തിക്കുന്ന രാഖിയെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ഇത്തരത്തില്‍ ചാണകത്തില്‍ നിര്‍മ്മിച്ച രാഖി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button