Latest NewsLife StyleHealth & Fitness

മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒരു ചെറിയ ജലദോഷം വന്നാല്‍ പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മള്‍. പലരുടെയും വീട്ടില്‍ ഒരു ചെറിയ മെഡിക്കല്‍ ഷോപ്പിലുള്ള മരുന്നുകള്‍ കാണും. തലവേദന, പല്ലുവേദന, ജലദോഷം, പനി അങ്ങനെ ആ പട്ടിക നീളും മരുന്ന് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിലേക്കു പലരേയും നയിച്ചതും. എന്നാല്‍ മരുന്ന് വെറുതേ തോന്നിയ സമയത്ത് കഴിച്ചിട്ട് കാര്യമില്ല. ക്യത്യസമയത്തും ശരിയായ രീതിയിലും കഴിച്ചാല്‍ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ.

അതായത് രാവിലെ കഴിക്കേണ്ട മരുന്ന് ഉച്ചയ്ക്ക് കഴിച്ചിട്ട് കാര്യമില്ലെന്ന് അര്‍ത്ഥം. ഓരോ മരുന്നും അതിന്റേതായ സമയത്ത് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാര്‍ഥങ്ങളും ഉണ്ട്.

അതുകൊണ്ട് വെറും വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ, എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ് എഴുതിത്തരുന്ന നിര്‍ദേശങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക.

മരുന്ന് കഴിക്കാന്‍ ഏറ്റവും നല്ലത് വെള്ളമാണ്. കുട്ടികള്‍ക്ക് വെള്ളത്തില്‍ മധുരം കലര്‍ത്തിയോ ജ്യൂസ് വളരെ ചെറിയ അളവില്‍ ചേര്‍ത്തോ നല്‍കാം. ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പലതിനും മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്. അതിനാല്‍ ഇവയോടൊപ്പം മരുന്ന് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകള്‍, ഖരരൂപത്തിലുള്ള മരുന്നുകള്‍ എന്നിവ കഴിക്കുമ്പോള്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്ന് കഴിക്കുമ്പോളും അല്‍പം വെള്ളം കുടിക്കുന്നത് നല്ലതാണ്. സാധാരണ ഊഷ്മാവിലുള്ള ശുദ്ധജലമാണ് മരുന്ന് കഴിക്കുന്നതിന് നല്ലത്. ഏറെ ചൂടുള്ളതും അധികം തണുത്തതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും. ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button