Latest NewsJobs & VacanciesEducation & Career

കരസേനയില്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

കരസേനയില്‍ അവസരം. ടെക്‌നിക്കല്‍ എന്‍ട്രി കോഴ്‌സിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളായ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഇവര്‍ 2020 ഒക്ടോബര്‍ ഒന്നിനുള്ളില്‍ പരീക്ഷ പാസായി ബിരുദം നേടിയിരിക്കണം.

പുരുഷന്മാരുടെ ടെക്‌നിക്കല്‍ കോഴ്‌സില്‍ 175 ഒഴിവുകളും സ്ത്രീകളുടെ ടെക്‌നിക്കല്‍ കോഴ്‌സില്‍ 14 ഒഴിവുകളുമാണുള്ളത്. സൈനിക സേവനത്തിനിടയില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നോണ്‍ടെക്‌നിക്കല്‍ കോഴ്‌സിലും ടെക്‌നിക്കല്‍ കോഴ്‌സിലും ഓരോ ഒഴിവ് മാറ്റിവെച്ചിട്ടുണ്ട്.

എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്‌ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 2020 ഏപ്രിലില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക :www.joinindianarmy.nic.in

അവസാന തീയതി : ഓഗസ്റ്റ് 22

Also read : കരസേനയിൽ എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button