Latest NewsInternational

ചൈന കള്ളനോട്ടടിക്കാരനെന്ന് തെളിവുകളുമായി അമേരിക്ക

അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ തലവന്‍ സ്റ്റീവന്‍ ന്യൂചിനാണ് ട്രംപിന്റെ നിര്‍ദ്ദേശത്തോടെ ചൈനക്കെതിരെ അതിശക്തമായ ആരോപണവും പുറകേ തെളിവുകളും നിരത്തിയത്.

വാഷിംഗ്ടണ്‍: ചൈന നോട്ട് തിരിമറിയുടെ കേന്ദ്രമാണെന്നുള്ള കടുത്ത ആരോപണവുമായി അമേരിക്ക രംഗത്ത്. തെളിവുകളുമായി അന്താരാഷ്ട്ര മോണിറ്ററി ഫണ്ടുമായിച്ചേര്‍ന്ന് ചൈനക്കെതിരെ പോരാടുമെന്നും അമേരിക്കന്‍ ട്രഷറി വകുപ്പ് പറഞ്ഞു.ഇതോടെ കുറച്ചുനാളുകളായി ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന വ്യാപാര-വാണിജ്യ യുദ്ധം പുതിയ തലങ്ങളിലേയ്ക്ക് കടന്നിരിക്കുന്നു. അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ തലവന്‍ സ്റ്റീവന്‍ ന്യൂചിനാണ് ട്രംപിന്റെ നിര്‍ദ്ദേശത്തോടെ ചൈനക്കെതിരെ അതിശക്തമായ ആരോപണവും പുറകേ തെളിവുകളും നിരത്തിയത്.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഒളിയുദ്ധമെന്ന നിലയിലാണ് ചൈന വിദേശനോട്ടുവ്യാപാര കേന്ദ്രങ്ങളില്‍ കടന്നുകയറി വ്യാപകമായി കള്ളനോട്ടുകള്‍ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ വ്യവസായങ്ങളെ അട്ടിമറിക്കാന്‍ വന്‍തോതില്‍ ഡോളര്‍ ഇറക്കി ചൈന നടത്തുന്ന തട്ടിപ്പ് രാജ്യത്തെ വ്യാപാരത്തേയും തൊഴിലവസരങ്ങളേയും തകര്‍ക്കുകയാണെന്ന ആരോപണം മുമ്പ് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ നടത്തിയിരുന്നു.

ഈ ആരോപണം അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റായ ഡൗജോണ്‍ വ്യവസായ സൂചിക 900ല്‍ നിന്ന് 767 ആയി ഇടിഞ്ഞിരിക്കുകയാണ്.ഏതാനും നാള്‍ മുന്‍പ് ആര്‍എന്‍ബി എന്ന വിദേശനാണ്യങ്ങളുടെ മൂല്യം നിശ്ചയിക്കുന്ന സംവിധാനത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് ചൈന സ്വയം പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ ചൈനാ സര്‍ക്കാറിന്റെ നേരിട്ടുള്ള ഒരു സ്ഥാപനം പോലും അമേരിക്കയുടെ ഒരു ഇറക്കുമതിയും സ്വീകരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button