Latest NewsGulf

യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

ദുബായ്•യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

നാല് ദിവസത്തെ വധിയാണ് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ആഗസ്റ്റ്‌ 9 മുതല്‍ 12 വരെയാണ് അവധി.

വ്യാഴാഴ്ച സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി സൂചിപ്പിച്ച് ചന്ദ്രക്കല ദൃശ്യമായിരുന്നു. ഇത് പ്രകാരം ആഗസ്റ്റ്‌ 2 വെള്ളിയാഴ്ചയാണ് ദുല്‍ഹജ്ജ് ഒന്ന്. അതുകൊണ്ട് ബലിപെരുന്നാള്‍ ആഗസ്റ്റ്‌ 11 ന് ആരംഭിക്കും.

പൊതു-സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ആഗസ്റ്റ്‌ 10 മുതല്‍ 13 വരെ ഈദ് അവധി ആഘോഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button