Latest NewsInternational

സമാധാന ശ്രമങ്ങൾ മറന്നു; ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

സോൾ: സമാധാന ശ്രമങ്ങൾ കാറ്റിൽ പറത്തി ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും അവർ വ്യക്തമാക്കി.

യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചശേഷം 2 ആഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങൾക്കു ചേർന്നതല്ല ഈ സൈനികാഭ്യാസമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, പരീക്ഷണത്തെ ഗൗരവമായി എടുക്കാതെയാണ് ഇത്തവണയും യുഎസ് പ്രതികരിച്ചത്. ഇതൊരു സാധാരണ സംഭവമെന്ന രീതിയിലായിരുന്നു യുഎസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button