Latest NewsFootball

ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആവേശ ലഹരിയിൽ ഫുട്ബോൾ ആരാധകർ

ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിന് തുടക്കമായി. ഇന്ത്യൻ സമയം രാത്രി 12:30നു നടക്കുന്ന ലിവർപൂൾ–നോർവിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണു പന്തുരുളും. ഇതോടെ ആവേശ ലഹരിയിലാണ് ഫുട്ബോൾ ആരാധകർ.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നാളെ നടക്കുന്ന മത്സരത്തോടെ, നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും സീസണു തുടക്കം കുറിക്കും. ഞായറാഴ്ചത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്–ചെൽസി മത്സരമാണ് ആദ്യവാരത്തിലെ സൂപ്പർ പോരാട്ടം.

യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ, അവരുടെ സ്വന്തം തട്ടകമായ ആൻഫീൽഡിലാണു നോർവിച്ചിനു നേരിടേണ്ടത്. കഴിഞ്ഞ 40 ലീഗ് മത്സരങ്ങളിൽ ലിവർപൂൾ ഇവിടെ തോറ്റിട്ടില്ല. രണ്ടാം ഡിവിഷൻ ലീഗ് ജേതാക്കളായി പ്രീമിയർ ലീഗിനു യോഗ്യത നേടിയ നോർവിച്ച് സിറ്റിക്ക് ഇന്നു കടുത്ത പരീക്ഷണമാണു കാത്തിരിക്കുന്നത്. ടീമിന്റെ നിലവിലെ പ്രകടനത്തിൽ സന്തുഷ്ടനായ പരിശീലകൻ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ, പുതിയ താരങ്ങൾക്കായി വമ്പൻ തുക മുടക്കിയിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button