KeralaLatest News

കനത്ത മഴയും മണ്ണിടിച്ചിലും; നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന എത്തി

നിലമ്പൂര്‍: കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്ന നിരവധി പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ചാകും സേന രക്ഷാപ്രവര്‍ത്തനം നടത്തുക. നിലമ്പൂരിലെ കയ്പ്പിനി ക്ഷേത്രത്തില്‍ 250 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ രാത്രിയില്‍ അടക്കം നിരവധി പേര്‍ സഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഫോണിലൂടെ ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. കനത്തമഴയില്‍ നിലമ്പൂരും പരിസരപ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടങ്ങളില്‍ രണ്ട് മീറ്ററിലധികം വെള്ളമുയര്‍ന്നതോടെ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി.

ALSO READ: കാലവര്‍ഷക്കെടുതി; വയനാട്ടിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ച് രാഹുല്‍ഗാന്ധി

നിലമ്പൂരില്‍ ശക്തമായ മഴയ്ക്ക് ഇപ്പോഴും നേരിയ ശമനമുണ്ട്. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കരുളായി വനത്തില്‍ ഉരുള്‍ പൊട്ടിയതിനു പിന്നാലെയാണ് ചാലിയാര്‍ കരകവിഞ്ഞാഴുകിയത്. കോഴിക്കോട് ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

ALSO READ: സംസ്ഥാനത്ത് അതിതീവ്രമഴ : പ്രളയസാധ്യതാ മുന്നറിയിപ്പ് : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രജലകമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button