Latest NewsIndia

ദേശീയ അവാര്‍ഡും മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണവും; സത്യാവസ്ഥ വെളിപ്പെടുത്തി ജൂറി ചെയര്‍മാന്റെ പ്രസ്താവന

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള മികച്ച നടന്മാരുടെ പരിഗണനയില്‍ മമ്മൂട്ടി ഉണ്ടായിരുന്നില്ലെന്ന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവലും അംഗം വിയജകൃഷ്ണനും പറഞ്ഞു. ‘പേരന്‍പ്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ അവസാനഘട്ടം വരെ പുരസ്‌കാര നിര്‍ണയത്തിന് പരിഗണിച്ചിരുന്നെന്ന സമിതിയംഗം മേജര്‍ രവിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.

ALSO READ: അജിത് ഡോവലിന്റെ കശ്മീര്‍ ദൗത്യം പ്രത്യേക ലക്ഷ്യം സഫലമാക്കുന്നത് വരെ

മേജര്‍ രവി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നുള്ള കാര്യം അറിയില്ലെന്നും പുരസ്‌കാരങ്ങള്‍ക്കുള്ള സിനിമകള്‍ പരിശോധിച്ച കേന്ദ്രസമിതിയുടെ മുമ്പാകെ എത്തിയ 88 സിനിമകളില്‍ പേരന്‍പ് ഉണ്ടായിരുന്നില്ലെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. സമിതിയുടെ മുമ്പില്‍ വരാത്ത സിനിമയുടെ അഭിനയത്തിന് എങ്ങനെയാണ് നടനെ പുരസ്‌കാരത്തിന് പരിഗണിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന് പുരസ്‌കാര പ്രഖ്യാപന വേളയില്‍ റാവലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യത്തോട് ജൂറി ചെയര്‍മാന്‍ പ്രതികരിച്ചത് വളരെ ഒഴുക്കന്‍ മട്ടിലായിരുന്നു. അത്തരത്തിലുള്ള ഒരു ചോദ്യം തന്നെ അരോചകമാണെന്നും വളരെ വലിയ മത്സരമാണ് മികച്ച നടനായി നടന്നതെന്നും രാഹുല്‍ റാവെല്‍ പറഞ്ഞു. ‘ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നല്‍കിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണെന്നും ജൂറിയുടെ തീരുമാനമാണ് ഞങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാള്‍ക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചര്‍ച്ച തീര്‍ത്തും വിഷയകേന്ദ്രീകൃതമാണെന്നും രാഹുല്‍ റാവെല്‍ പ്രതികരിച്ചിരുന്നു.

ALSO READ: ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വാര്‍ത്ത ട്വീറ്റ് ചെയ്തതിന് ബിജെപി ജനറല്‍ സെക്രട്ടറി എം ഗണേശനു പാര്‍ട്ടിയുടെ താക്കീത്

ഇതിനെതിരേ മമ്മൂട്ടിയുടെ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ റാവെല്‍ പ്രതികരിച്ചു. ‘ പേരന്‍പില്‍’ മമ്മൂട്ടിയുടേത് മികച്ച അഭിനയമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചിത്രം പ്രാദേശിക സമിതി തന്നെ തള്ളിക്കളഞ്ഞതാണെന്നും ദേശീയ സമിതിക്കു മുന്‍പില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button