KeralaLatest News

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ സ​ങ്ക​ടം തീ​ർ​ക്കാ​ൻ സ്വ​ന്തം വ​രു​മാ​നം വി​ട്ടു​കൊ​ടു​ത്ത നൗ​ഷാ​ദി​ന് സ​ങ്ക​ടം വ​രാ​ൻ പാ​ടില്ല; വാഗ്‌ദാനവുമായി പ്ര​വാ​സി മ​ല​യാ​ളി

തൃ​ശൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ത​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​മാ​യ മു​ഴു​വ​ൻ തു​ണി​ക​ളും ന​ൽ​കി​യ പി.​എം.​നൗ​ഷാ​ദി​നെ ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് യു.​എ.​ഇ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുമെന്ന വാഗ്‌ദാനവുമായി പ്ര​വാ​സി മ​ല​യാ​ളി. ഷാ​ർ​ജ​യി​ലെ സ്മാ​ർ​ട്ട് ട്രാ​വ​ൽ​സ് എം.​ഡി.​അ​ഫി അ​ഹ​മ്മ​ദാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിലൂടെ നൗഷാദിനെ യു.​എ.​ഇ​യി​ലേ​ക്ക് കൊ​ണ്ടു​പോകുമെന്ന് വ്യക്തമാക്കിയത്. കൂടാതെ നൗ​ഷാ​ദി​ന് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

Read also: ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്‍കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം : സ്‌നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ സ​ങ്ക​ടം തീ​ർ​ക്കാ​ൻ സ്വ​ന്തം വ​രു​മാ​നം വി​ട്ടു​കൊ​ടു​ത്ത നൗ​ഷാ​ദി​ന് സ​ങ്ക​ടം വ​രാ​ൻ പാ​ടി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തെന്ന് അ​ഫി അ​ഹ​മ്മ​ദ് പറയുകയുണ്ടായി. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ക​യ്യി​ലു​ള്ള​വ​ർ പോ​ലും സ​ഹാ​യം ന​ൽ​കാ​തി​രി​ക്കു​ന്പോ​ൾ ത​നി​ക്കു​ള്ള​തെ​ല്ലാം കൊ​ടുത്ത് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സി​ൽ നൗ​ഷാ​ദ് ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്കും നൗ​ഷാ​ദി​നെ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നു​ണ്ടെ​ന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button