KeralaLatest NewsIndia

കേരളത്തിലെ ആവർത്തിച്ചുള്ള കാലവർഷക്കെടുതികളിൽ ആശങ്കയും ദുഖവും രേഖപ്പെടുത്തി രാഷ്‌ട്രപതി

കർണാടകം, മഹാരാഷ്ട്ര , കേരളം തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം അതി രൂക്ഷമായിരുന്നു.

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ കാലവര്‍ഷ​ക്കെ​ടു​തി​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ സംഭവത്തിൽ ആ​ശ​ങ്ക അറിയിച്ചു രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ്. ഇത്തരം സംഭവങ്ങൾ ദുഃഖകരമാണെന്നും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും മു​ന്‍​ക​രു​ത​ലും രാ​ജ്യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാഷ്‌ട്രപതി പ​റ​ഞ്ഞു.സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ രാഷ്‌ട്രപതിഭ​വ​നി​ല്‍ ന​ട​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​നി​ടെയായി​രു​ന്നു കോ​വി​ന്ദി​ന്‍റെ പ്ര​തി​ക​ര​ണം.

അതെ സമയം നൂ​റി​ലേ​റെ പേ​ര്‍ മ​രി​ക്കു​ക​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്ത കേ​ര​ള​ത്തി​ലേ​ക്കു പ്രധാനമന്ത്രി പോ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് പ്രധാനമന്ത്രി ഇപ്പോൾ വരേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകം, മഹാരാഷ്ട്ര , കേരളം തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം അതി രൂക്ഷമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button