Latest NewsJobs & VacanciesEducation & Career

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവസരം. ആകെ 1351 ഒഴിവുകളുണ്ട്. ഇതിൽ കേരള- കര്‍ണാടക റീജണില്‍ 103 ഒഴിവുകളും പുതുച്ചേരിയും തമിഴ്നാടും ഉള്‍പ്പെടുന്ന സതേണ്‍ റീജ്യണില്‍ 63 ഒഴിവുകളുമാണുള്ളത്. ചില തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രവൃത്തിപരിചയം ആവശ്യമാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : ssc.nic.in

ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി : ഓഗസ്റ്റ് 31 (വൈകിട്ട് 5 മണിവരെ)

ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 2

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്: ഒക്ടോബര്‍ 14 മുതല്‍ 18 വരെ

Tags

Related Articles

Post Your Comments


Back to top button
Close
Close