Latest NewsBusiness

എടിഎം ഇടപാട് : റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി : പണം ഈടാക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം

തിരുവനന്തപുരം: എടിഎം ഇടപാട് സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി. എ.ടി.എം ഉപയോഗിച്ച് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ മാത്രമേ ചാര്‍ജ് ഈടാക്കാവൂ എന്ന് നിര്‍ദ്ദേശിച്ചാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പണം പിന്‍വലിക്കുന്നത് ഒഴികെയുള്ള സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഇനി ചാര്‍ജ് ഈടാക്കരുതെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read Also : കേരളത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് പണം നഷ്ടമായത് മുംബൈയിലെ എടിഎം വഴി

പുതിയ സര്‍ക്കുലര്‍പ്രകാരം ബാലന്‍സ് അന്വേഷണം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് ചാര്‍ജ് ഇടാക്കാനാവില്ല. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കിന്റെ എ.ടി.എം വഴി അഞ്ച് തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ മാത്രമേ ചാര്‍ജ് ഈടാക്കാവൂ. മറ്റു ബാങ്കുകള്‍ വഴി രണ്ടു തവണയില്‍ കൂടുതല്‍ വരുന്ന പണമിടപാടിന് ചാര്‍ജ് ഈടാക്കാം. എ.ടി.എം മെഷീന്റെ സാങ്കേതിക തകരാര്‍ മൂലം പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ഇടപാടായി കണക്കാക്കില്ല. മെഷീന്‍ തകരാര്‍, സോഫ്റ്റ് വെയര്‍, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍, മെഷീനില്‍ ആവശ്യത്തിന് പണമില്ലാതിരിക്കുക തുടങ്ങിയവയൊക്കെ സാങ്കേതിക പ്രശ്‌നങ്ങളുടെ പരിധിയില്‍ വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button