KeralaLatest News

ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്‌നേഹവണ്ടി;   അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് ആനവണ്ടികളും 

‘പ്രളയം നിലമ്പൂരിനൊരു കൈത്താങ്ങ്’  എന്ന പേരില്‍ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയും ഒരു സംഘം ആനവണ്ടിപ്രേമികളും. ഇവര്‍ സംയുക്തമായി ശേഖരിച്ച അവശ്യസാധനങ്ങള്‍ ആനവണ്ടിയിലാക്കി വയനാട്ടിലെയും നിലമ്പൂരെയും ദുരിതബാധികര്‍ക്കെത്തിച്ചു.

READ ALSO: നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞു : ഏഴ് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

അമ്മയും വല്യമ്മച്ചിയും പറഞ്ഞുകേട്ട ആനവണ്ടിക്കഥകളിലൂടെ ആനവണ്ടി പ്രേമിയായ ജെസ്സിനും കൂട്ടുകാരുമുണ്ടായിരുന്നു സാധനങ്ങള്‍ സമാഹരിക്കാനും പായ്ക്ക് ചെയ്യാനും കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കൊപ്പം. ആനവണ്ടി പ്രേമം കാരണം ജോലിക്കായി  കോതമംഗലത്ത് നിന്ന് പതിവായി കെഎസ്്ആര്‍ടിസിയില്‍ മാത്രം യാത്ര
ചെയത് എറണാകുളത്തെത്തുന്ന ജെസ്സിന്  വിവാഹം കഴിക്കുമ്പോള്‍ ഒരു നിബന്ധന ഉണ്ടായിരുന്നത് പയ്യന്‍ ആനവണ്ടി പ്രേമി ആകണമെന്നതായിരുന്നു. അങ്ങനെ  ആലുവ കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പ ്‌മൈക്കാനിക്കിന്റെ ജീവിതസഖിയായി.

READ ALSO: ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ‘പുതിയ പേരുകള്‍’ : ഫെയ്‌സ്ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു

കോതമംഗലം ഡിപ്പോയില്‍ പലപ്പോഴും ആനവണ്ടി പ്രേമികളെത്താറുണ്ട്. ആനവണ്ടിക്കഥ പറഞ്ഞും യാത്ര നടത്തിയും കഴിയുമ്പോള്‍ എത്തിയ പ്രളയത്തിലും  ജീവനക്കാര്‍ക്കൊപ്പം ഇവരും അണിനിരക്കുകയയായിരുന്നു. അങ്ങനെ പ്രളയസഹായത്തിന്  പ്രത്യേക ബോര്‍ഡുമായി കോതമംഗലത്ത് നിന്ന് ആനവണ്ടി പുറപ്പെട്ടപ്പോള്‍ അത് ഡിപ്പോയ്ക്കും കെഎസ്ആര്‍ടിസി ഫാന്‍സ് അസോസിയേഷനും ഒരുപോലെ അഭിമാനവും സന്തോഷവുമായി. നിലമ്പൂരെത്തിയ ആനവണ്ടി െഎംഎല്‍എ പിവി അന്‍വറിന്റെ ഓഫീസിലാണ് സാധനങ്ങള്‍ എത്തിച്ചത്.  ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്‌നേഹവണ്ടി എന്ന കുറിപ്പുമായി ആനവണ്ടിയുടെ സഹായം എംഎല്‍എ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

READ ALSO: കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയര്‍, പിന്തുണച്ച് ഹൈബി ഈഡൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button