KeralaLatest News

ഓടിക്കൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു : ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ മണ്ണഞ്ചേരി ജംഗ്ഷന് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന കോട്ടയം ഡിപ്പോയുടെ ഓഡിനറി ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്.   ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.

Also read : ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

ടയര്‍ ഊരിപ്പോയിട്ടും ബസ് നിയന്ത്രിച്ച് ഒതുക്കി നിര്‍ത്താന്‍ സാധിച്ചതും, സ്റ്റോപ്പിനോട് അടുത്ത സ്ഥലമായിരുന്നതിനാല്‍ വേഗത കുറവായിരുന്നതും വന്‍ദുരന്തം ഒഴിവാകാൻ സഹായകമായി. വീലിന്‍റെ റിമ്മുമായി ടയറിന്‍റെ ബന്ധം വേർപ്പെട്ടതാണ് അപകട കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button