Latest NewsNewsIndia

ബാബാ രാംദേവിന്റെ അടുത്ത അനുയായി ആശുപത്രിയില്‍

ഋഷികേശ്/ഉത്തരാഖണ്ഡ്• യോഗ ഗുരു ബാബാ രാംദേവിന്റെ അടുത്ത അനുയായിയും പതഞ്‌ജലി എം.ഡിയും സി.ഇ.ഒയുമായ ആചാര്യ ബാല്‍ കൃഷ്ണയെ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആചാര്യ ബാല്‍കൃഷ്ണയെ ആദ്യം ഹരിദ്വാറിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ALSO READ: ഒന്നരവയസുകാരിയെ മരണത്തിലേക്ക് തളളിവിട്ടത് മോഹനന്‍ വൈദ്യന്റെ ചികിത്സ – ഡോക്ടറുടെ വെളിപ്പെടുത്തല്‍

അതേസമയം, ഡോക്ടര്‍മാര്‍ ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു വെന്ന് പതഞ്‌ജലി യോഗപീഠ വൃത്തങ്ങള്‍ പറഞ്ഞു.

ആചാര്യ ബാല്‍ കൃഷ്ണയെ അത്യാസന്ന വാര്‍ഡില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണെന്ന് ഒരു എയിംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button