KeralaLatest News

‘നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രാജ്യങ്ങളില്‍ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി’- ഉയരെ’യെ വിമര്‍ശിച്ച് ഹരീഷ് പേരടി

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്… എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലായെന്ന് വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ‘ഉയരെ’യെ നിശിതമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് ഹരീഷ്. സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റുയെന്നും ഹരീഷ് പറയുന്നു.

READ ALSO:  തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് വഴിവെച്ചത് രാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി : എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു

പോസ്റ്റിന്റെ പൂർണരൂപം

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്… എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)…

സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്‌ബോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകന്‍ വിജി തമ്ബി സാറിനൊരു ഉമ്മ കൊടുക്കാന്‍ തോന്നുന്നത്)..

READ ALSO:  സിബിഐയുടെ ആ 20 തീപ്പൊരി ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിദംബരം എന്ന ആ വലിയ മരം വീണു : ആ ചോദ്യങ്ങള്‍ ഇതാ

ഇത്തരം സിനിമകള്‍ ഒരു പാട് ഫെസ്റ്റിവലുകള്‍ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രാജ്യങ്ങളില്‍ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….

https://www.facebook.com/hareesh.peradi.98/posts/541502213056799

shortlink

Related Articles

Post Your Comments

Related Articles


Back to top button