Latest NewsKerala

മനുവിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വിവരിച്ച് പ്രതികള്‍ : ഇടിച്ചും തൊഴിച്ചും മൃതപ്രായനാക്കിയ ശേഷം കടപ്പുറത്ത് ജീവനോടെ കുഴിച്ചുമൂടി : പുറത്ത് വന്നത് മന:സാക്ഷിയെ നടുക്കുന്ന വിവരങ്ങള്‍ 

അമ്പലപ്പുഴ : മനുവിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് പ്രതികള്‍ വിവരിച്ചപ്പോള്‍ പൊലീസിന് പോലും ഞെട്ടലുണ്ടായി. അത്രയും ക്രൂരമായാണ് മനുവിനെ കൊലപ്പെടുത്തി കടപ്പുറത്ത് കുഴിച്ചിട്ടത്. മനുവിനെ ഇടിച്ചും തൊഴിച്ചും മൃതപ്രായനാക്കിയ ശേഷം കടപ്പുറത്ത് ജീവനോടെ കുഴിച്ചുമൂടിയെന്നു പറയുമ്പോള്‍ പ്രതികളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ല.

രാഖി കൊലക്കേസ്: കൊലപാതകത്തിന് അച്ഛന്റെ സഹായവും, കൂടുതല്‍ വെളിപ്പെടുത്തലുമായി അഖില്‍

പറവൂരിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നാലംഗ സംഘം മനുവിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയുമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വായിലൂടെയും മൂക്കിലൂടെയും മണ്ണ് ഉള്ളില്‍ ചെന്നിട്ടുണ്ട്. മൃതപ്രായനായ മനുവിനെ മരിക്കുന്നതിന് മുന്‍പേ കുഴിച്ചുമൂടിയെന്നാണ് നിഗമനം. ശരീരമാസകലം ഏറ്റ ഇടി മൂലം ആന്തരികാവയവങ്ങള്‍ക്കും ക്ഷതമുണ്ടായി. ബിയര്‍ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പാടുകളും മൃതദേഹത്തിലുണ്ട്

Read Also : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതരുടെ നടപടി

കൊലയിലേയ്ക്ക് നയിച്ചത് ഇങ്ങനെ. പറവൂരില്‍ സഹോദരി മഞ്ജുവിന്റെ വീടായ രണ്ടുതയ്യിലെത്തിയ മനു വൈകിട്ടോടെ പറവൂരിലെ ബാറില്‍ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘവും ബാറിലെത്തി. മുന്‍ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബാറില്‍ നിന്നിറങ്ങിയ മനുവിനെ വീണ്ടും മര്‍ദ്ദിച്ച് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് എത്തിച്ചു. ഇവിടെ വച്ച് അതിക്രൂരമായി ഇഷ്ടിക ഉപയോഗിച്ച് ശരീരമാസകലം മണിക്കൂറുകളോളം മര്‍ദ്ദിച്ചു. ശേഷം സ്‌കൂട്ടറില്‍ ഓമനക്കുട്ടനും വിപിനും ചേര്‍ന്ന് മനുവിനെ പറവൂര്‍ ഗലീലിയ കടപ്പുറത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നാലെ അപ്പാപ്പന്‍ പത്രോസും സൈമണും സ്ഥലത്തെത്തി. ഇവരുടെ സുഹൃത്തുക്കളായ കൊച്ചുമോനെയും ജോണ്‍ പോളിനെയും മറ്റു മൂന്നുപേരെയും കൂടി വിളിച്ചുവരുത്തി ചന്തക്കടവിന് 200 മീറ്റര്‍ മാറി അരയാള്‍ താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.

Read Also : ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു : യുവതി മരിച്ചു : അഞ്ച് വയസുകാരനായ മകന്‍ കാറിനുള്ളില്‍ സുരക്ഷിതന്‍

സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ മനുവിന്റേതാണെന്ന് സഹോദരീ ഭര്‍ത്താവ് ജയന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മനുവിന്റെ പിതാവിനെ വിവരം അറിയിക്കുകയും പുന്നപ്ര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ബാറിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നുള്ള തെരച്ചിലിലാണ് അപ്പാപ്പന്‍ പത്രോസിനെയും സൈമണെയും പിടികൂടിയത്. മൃതദേഹം കല്ലുകെട്ടി പൊന്തുവള്ളത്തില്‍ കയറ്റി കടലില്‍ താഴ്ത്തിയെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വ്യാപക തെരച്ചിലും നടത്തി. അടുത്ത ദിവസം ഓമനക്കുട്ടനെ പിടികൂടിയതോടെയാണ് കേസില്‍ പത്തോളം പേരുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കൊച്ചുമോനെയും ജോണ്‍ പോളിനെയും പിടികൂടാനായതാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. കൊച്ചുമോനെ വിശദമായി ചോദ്യം ചെയ്പ്പോള്‍ മൃതദേഹം കടല്‍തീരത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നെന്ന് സമ്മതിച്ചു. കൊച്ചുമോന്‍ മറവ് ചെയ്ത സ്ഥലവും പൊലീസിന് കാട്ടിക്കൊടുത്തു. മനുവിന്റെ വസ്ത്രം കത്തിച്ചുകളഞ്ഞത് കടപ്പുറത്തുനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മനുവിനെ നഗ്‌നമായാണ് കുഴിച്ചിട്ടത്. മുന്‍പ് കൊച്ചുമോനെയാണ് മനു 56 വെട്ടുവെട്ടി പരിക്കേല്‍പ്പിച്ചത്. ഈ കേസില്‍ വിചാരണ നടന്നുവരികയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close