Latest NewsEducationEducation & Career

ടെലിവിഷൻ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോൺ

കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

Also read : കിർടാഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.  ക്ലാസ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും. തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 30 നകം സെന്ററിൽ ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങൾക്ക്: 8137969292.

shortlink

Related Articles

Post Your Comments

Related Articles


Back to top button