Latest NewsIndia

മദ്രസ അദ്ധ്യാപകനെ വഴിയോരക്കച്ചവടക്കാര്‍ മര്‍ദ്ദിച്ച് കൊന്നു; കാരണം ഇതാണ്

ന്യൂഡല്‍ഹി: വഴിയോരക്കച്ചവടക്കാര്‍ ചേര്‍ന്ന് മദ്രസ അദ്ധ്യാപകനെ മര്‍ദ്ദിച്ച് കൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇയാളെ രണ്ട് വഴിയോരക്കച്ചവടക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ്(27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മദ്രസയില്‍ അദ്ധ്യാപകനായിരുന്നു.

ALSO READ: നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ ഡെങ്കിപ്പനിയെ തടയും

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഓള്‍ഡ് ഡല്‍ഹി റെയില്‍വെ സ്റ്റേഷന്റെ കവാടത്തിന് സമീപം ഒരാള്‍ ബോധമില്ലാതെ കിടക്കുന്നതായി കോട്വാലി പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. പോലീസെത്തി ഇയാളെ അരുണ അസഫ് അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഒവൈസും വഴിയോരക്കച്ചവടക്കാരായ ലല്ലനും അദ്ദേഹത്തിന്റെ സഹായി അയൂബും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പോലീസ് മനസിലാക്കി. സംഭവത്തെ തുടര്‍ന്ന് ലല്ലനെയും അയൂബിനെയും പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: പിണറായി വിജയന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button