Latest NewsIndia

ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിയുമോ? പിന്നീട് പാക്കിസ്ഥാനിൽ സംഭവിച്ചത് ഒരു ശബ്ദ വിസ്ഫോടനം; മുൻ പ്രതിരോധ മന്ത്രിയുടെ ഓർമ്മകൾ

ന്യൂഡൽഹി: ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രതിരോധ മന്ത്രി ഗോഹർ അയൂബ് ഖാൻ.

ALSO READ: ഇന്ത്യക്കെതിരെ യുദ്ധത്തിനു സാധ്യതയെന്ന് പാക് മന്ത്രി

1997 മേയ് മാസത്തിൽ പാകിസ്ഥാന്റെ തന്ത്രപ്രധാന പ്രതിരോധ മേഖലകൾക്ക് മുകളിലൂടെ ഇന്ത്യയുടെ മിഗ് 25 ഒന്നു പറന്നു. പാക് പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്നതായിരുന്നു ദൗത്യം.

പ്രതിരോധ മേഖലകളുടെ ചിത്രങ്ങൾ പകർത്തി വെറുതെ മടങ്ങുകയായിരുന്നില്ല മിഗ്.ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ളിൽ മിഗ് കടന്നത്. അതിവേഗ പറക്കലിനൊപ്പം ഒരു ശബ്ദ വിസ്ഫോടനം കൂടി പാകിസ്ഥാന്റെ വായുവിൽ സൃഷ്ടിച്ചു. മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് ഉയര്‍ത്തുകയാണ് ഇതിനായി പൈലറ്റ് ചെയ്തത്.

ALSO READ: ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം; രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാക്ക് മന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

യഥാർത്ഥത്തിൽ തങ്ങളെ അത് പ്രകമ്പനം കൊള്ളിച്ചുവെന്നാണ് ഖാന്റെ അഭിപ്രായം. അതോടെ പാകിസ്ഥാന്റെ 16 എ പോർവിമാനങ്ങൾ കുതിച്ചെത്തി എന്നാൽ അപ്പോഴേക്കും ദൗത്യം പൂർത്തിയാക്കി,പാകിസ്ഥാനു മുന്നിൽ ഇതാണ് ഇന്ത്യ എന്ന് വെളിപ്പെടുത്തി മിഗ് തിരികെ പറന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button