Latest NewsIndia

കേന്ദ്രനടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന്‍ : ഇന്ത്യയിലേയ്ക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു : രഹസ്യാന്വേഷണത്തിന് നിര്‍ണായക വിവരം

ന്യൂഡല്‍ഹി : കള്ളപ്പണത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന്‍. പാകിസ്ഥാനില്‍ നിന്നും കോടികളുടെ കള്ളപ്പണമാണ് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത്. ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിനാണ് ഇത് സംബന്ധിച്ച നിര്ണ്ണായക വിവരം കിട്ടിയത്.

Read Also : കള്ളപ്പണക്കാരുടെ രക്ഷാകേന്ദ്രത്തിന് എന്നെന്നേക്കുമായി പൂട്ട് വീഴുന്നു : നിക്ഷേപ രഹസ്യങ്ങള്‍ ഇന്നുമുതല്‍ പരസ്യമാക്കുന്നു

കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസിലാണ് കള്ളനോട്ട് അച്ചടി നടക്കുന്നത്. പാകിസ്ഥാനില്‍ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്.

ഐഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button