KeralaLatest NewsNews

പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം; മൊറട്ടോറിയത്തിൽ സർക്കാരിന്റെ പുതിയ തീരുമാനം പുറത്ത്

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന നടപടികളുമായി സർക്കാർ. വായ്പ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം.

ALSO READ: ടൈറ്റാനിയം കേസ്: സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം അന്വേഷണം സിബിഐക്ക്

ഇന്നു ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം.
2019 ഓഗസ്റ്റ് 23 മുതൽ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം സംഭവിച്ചവർക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണിക്കും.

പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കർഷകരുടെ വായ്പകൾക്ക് 2019 ഓഗസ്റ്റ് 23 മുതൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകൾ അംഗീകരിച്ചു. കൃഷി മുഖ്യ വരുമാനമായ കർഷകരെടുത്ത കാർഷികേതര വായ്പകൾക്കും ഇളവ് ലഭ്യമാകും. പൂർണമായി കൃഷിനാശം സംഭവിച്ചവരുടെ വായ്പകൾക്ക് ഒരു വർഷത്തിലധികം മൊറട്ടോറിയം നൽകുന്നതും പരിഗണനയിലുണ്ട്.

ALSO READ: കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

കർഷകരുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സർക്കാർ ആവശ്യം കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചത്. എസ്എൽബിസി ഉപസമിതി യോഗം ചേർന്ന് തീരുമാനങ്ങൾ അംഗീകരിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രളയമേഖലകളിലെ കർഷക വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ബോധവത്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button