Latest NewsNewsIndia

തിരിച്ചടവ് മുടക്കാത്ത വായ്പകള്‍ക്ക് കോവിഡ് ഇളവുകള്‍ക്ക് അർഹത: റിസർവ് ബാങ്ക്

മാര്‍ച്ച്‌ ഒന്ന് അനുസരിച്ച്‌ തിരിച്ചടവില്‍ 30 ദിവസത്തിലധികം വീഴ്ച വരുത്തിയ വായ്പ അക്കൗണ്ടുകള്‍ തുടര്‍ന്ന് ക്രമീകരിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും റിസര്‍വ് ബാങ്കിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് കര്ഷകരുൾപ്പടെയുള്ള ചെറുകിട സംരംഭകരെയാണ്. ബാങ്ക് വായ്പകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട മൊറോട്ടോറിയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. മാര്‍ച്ച്‌ ഒന്നിന് മുന്‍പ് തിരിച്ചടവില്‍ മുടക്കം വരുത്താത്ത വായ്പകള്‍ക്ക് പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടെന്ന് റിസര്‍വ് ബാങ്ക്.

മാര്‍ച്ച്‌ ഒന്ന് അനുസരിച്ച്‌ തിരിച്ചടവില്‍ 30 ദിവസത്തിലധികം വീഴ്ച വരുത്തിയ വായ്പ അക്കൗണ്ടുകള്‍ തുടര്‍ന്ന് ക്രമീകരിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും റിസര്‍വ് ബാങ്കിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു. ബാങ്ക് വായ്പയിൽ കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ എന്ന് കണക്കാക്കിയാണ് വായ്പ പുനഃക്രമീകരണത്തിന് അര്‍ഹത നല്‍കുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

Read Also: വ്യാജ പട്ടയം: സർക്കാർ ഭൂമി റവന്യൂ വകുപ്പിന് സ്വന്തം; വന്‍കിട കയ്യേറ്റങ്ങള്‍ക്ക് തിരിച്ചടി

വ്യക്തിഗത വായ്പയുടെ പരിധിയില്‍ വരാത്ത വസ്തുവകകളുടെ ഈടിന്മേലുളള വായ്പകള്‍ക്കും പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ട്. ഇടപാടുകാരന് വായ്പ നല്‍കുന്നതില്‍ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങള്‍ പങ്കാളികളാണെങ്കില്‍ ബന്ധപ്പെട്ടവര്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടണം. 100 കോടിയിലധികമാണ് വായ്പ തുകയെങ്കില്‍ വായ്പക്ഷമത അളക്കാന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ സഹായം തേടണം. ഒന്നിലധികം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ അഭിപ്രായം തേടിയിട്ടുണ്ടെങ്കില്‍ എല്ലാ നിര്‍ദേശവും ആര്‍പിഫോര്‍ റേറ്റിംഗ് ആയിരിക്കണമെന്നും റിസര്‍വ്ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button