Latest NewsNewsIndia

ഇന്ത്യയ്ക്ക് അഭിമാനമായി മെയ്ക്ക് ഇന്‍ ഇന്ത്യ : ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ക്ക് ഇനി വിദേശത്തും പറക്കാം

ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വിദേശത്ത് അംഗീകാരം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ക്ക് ഇനി മുതല്‍ വിദേശത്ത് പറക്കാന്‍ അനുമതി ലഭിച്ചു. രാജ്യത്തെ പൊതുമേഖ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന വിമാനത്തിനാണ് യൂറോപ്പില്‍ പറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. . ആദ്യമായാണ് ഇന്ത്യന്‍ നിര്‍മിത വിമാനത്തിന് യൂറോപ്പില്‍ പറക്കാന്‍ അനുമതി ലഭിക്കുന്നത്. എച്ച്എഎല്ലിന്റെ ഡോര്‍ണിയര്‍ 228 വിമാനത്തിനാണ് യൂറോപ്പില്‍ പറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

Read Also : മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയെ ജനങ്ങള്‍ സ്വീകരിച്ചു : ചൈനീസ് ഉത്പ്പന്നങ്ങളോട് പുറം തിരിഞ്ഞ് ഇന്ത്യക്കാര്‍

ഡോര്‍ണിയര്‍ 228 വിവിധോദേശ വിമാനമായാണ് കരുതപ്പെടുന്നത്. ഒരേസമയം ചരക്ക് കടത്താനും യാത്രാവിമാനമായും ഇത് ഉപയോഗിക്കാനാകും. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയാണ് ഡോര്‍ണിയര്‍ 228ന് സുരക്ഷാ അനുമതി നല്‍കിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പുതിയ ഉണര്‍വേകുന്നതാണ് ഈ തീരുമാനമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) മേധാവി അരുണ്‍ കുമാര്‍ പ്രതികരിച്ചു. 19 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനത്തിന് മണിക്കൂറില്‍ 428 കിലോമീറ്റര്ഡ മുതല്‍ 700 കിലോമീറ്റര്‍ വരെയാണ് വേഗത. നിര്‍ത്താതെ പറക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button