Latest NewsKeralaIndia

ബിജെപി മുസ്ലീങ്ങളുടെ നിത്യ ശത്രുവല്ല, നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും; സമസ്ത ഉന്നത നേതാവ്

ചില പരിപാടികളില്‍, വിഷയങ്ങളില്‍ ബി.ജെ.പിയോട് എതിര്‍പ്പുണ്ടാവാം.

തിരുവനന്തപുരം: മുസ്ലീങ്ങളുടെ നിത്യശത്രുവായി ബി.ജെ.പിയെ കാണുന്നില്ല, പകരം അവർ നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. ചില പരിപാടികളില്‍, വിഷയങ്ങളില്‍ ബി.ജെ.പിയോട് എതിര്‍പ്പുണ്ടാവാം. എന്നതല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം ബി.ജെ.പി കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്‌നം.

നല്ല ഭരണം കാഴ്ചവെച്ചാല്‍ ബി.ജെ.പിയെ മുസ്ലീങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഉയര്‍ന്ന സ്ഥാനത്ത് ഒരു മുസ്ലിം വരിക എന്നുള്ളത് മുസ്ലീങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങളെ കുറിച്ചും ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലക്ക് ഏറെ സന്തോഷത്തോടെ ഗവര്‍ണറെ സ്വാഗതം ചെയ്യുന്നു.

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്ന ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button