Latest NewsUAENews

ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

ഖത്തര്‍: 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പേരും ചിഹ്നവുമുള്‍പ്പെടെ സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്‍റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, ഔദ്യോഗിക ഭാഗ്യചിഹ്നം, ഫിഫ എന്ന പേര്, ഖത്തര്‍ 2022, വേള്‍ഡ്കപ്പ്, വേള്‍ഡ്കപ്പ് 2022, ഫിഫ വേള്‍ഡ്കപ്പ് ഖത്തര്‍ 2022 തുടങ്ങിയ പേരുകളോ വാക്യങ്ങളോ ഒരുമിച്ചോ ഒറ്റക്കോ ഉപയോഗിക്കല്‍ എന്നിവയെല്ലാം ഫിഫ ബൗദ്ധിക സ്വത്തിന്റെ പരിധിയിലുള്ളവയാണ്. ഇവ ദുരുപയോഗം ചെയ്യുന്നത് കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Read also: 2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി

ഫിഫ ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പരസ്യസംബന്ധമായതോ വാണിജ്യ സംബന്ധമായതോ മറ്റ് പ്രമോഷനുകള്‍ക്കുള്ളതോ ആയ എല്ലാ ഉപയോഗങ്ങള്‍ക്കും ഫിഫയുടെ മുന്‍കൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി തേടണം. അനുമതിയില്ലാതെ ഇവ ഉപയോഗിച്ചാൽ രണ്ട് വര്‍ഷത്തെ തടവോ 20,000 റിയാലില്‍ കൂടാത്ത പിഴയോ ഇവ രണ്ടും ഒന്നിച്ചുമോ ലഭിച്ചേക്കും. ഇക്കാര്യത്തിലെ കോടതി വിധി പ്രതിയുടെ ചെലവില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ തുക കൂടി അടങ്ങുന്നതാണ് പിഴത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button