Latest NewsUAEGulf

തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്നും സഹപാഠികളെ രക്ഷിച്ച് ഹീറോയായി; എട്ടാം ക്ലാസുകാരനെ കാത്തിരുന്നത് ഒരു അപൂര്‍വ്വ സമ്മാനം

ഷാര്‍ജ: തീപടര്‍ന്നു പിടിക്കുന്ന സ്‌കൂള്‍ ബസില്‍ നിന്നും തന്റെ സഹപാഠികളെ രക്ഷപെടുത്തിയാണ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്ദുല്ല അല്‍ കാബി ഹീറോയായത്. എന്നാല്‍ സംഭവത്തിന് ശേഷം അവനെ കാത്തിരുന്നത് ഒരു അപൂര്‍വ സമ്മാനമായിരുന്നു. പതിവുപോലെ ക്ലാസ് റൂമിലിരിക്കുകയായിരുന്നു അവന്‍. അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അവനെ വിളിപ്പിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോഴാകട്ടെ അവനെ കാത്തിരുന്നത് ഒരു അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളുടെ ജീവന്‍ രക്ഷിച്ച ഖലീഫയുടെ ധീരതയറിഞ്ഞ് അവനെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു ഭരണാധികാരി.

ALSO READ: കോളേജിലെ ഓണാഘോഷം റോഡിലും : വിദ്യാര്‍ത്ഥികളുടെ ജീപ്പിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

https://www.instagram.com/p/B1_MDgrD4dp/?utm_source=ig_web_button_share_sheet

 

കല്‍ബയിലെ അല്‍ ഖുദ്‌വ സ്‌കൂളിലെ ഓഫീസില്‍ വെച്ചാണ് ശൈഖ് മുഹമ്മദ് വിദ്യാര്‍ത്ഥിയെ കണ്ടത്. ഉടന്‍തന്നെ അവനെ ആലിംഗനം ചെയ്ത് തനിക്കൊപ്പം പിടിച്ചിരുത്തി കുശലാന്വേഷണം നടത്തി. വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശൈഖ് മുഹമ്മദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനെത്തിയ താന്‍ ഒരു ഹീറോയെ സന്ദര്‍ശിച്ചുവെന്നായിരുന്നു ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. തന്റെ തലമുറയ്ക്ക് തന്നെ അഭിമാനമാണവന്‍. സ്‌കൂള്‍ ബസിന് തീപിടിച്ചപ്പോള്‍ അവന്റെ ധീരപ്രവൃത്തിയാണ് സഹപാഠികള്‍ക്ക് രക്ഷയായത് – ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

https://www.instagram.com/p/B1_AevmH08y/?utm_source=ig_web_button_share_sheet

ചൊവ്വാഴ്ച രാവിലെയാണ് ഷാര്‍ജയിലെ കല്‍ബയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചത്. തീപിടിച്ച ബസ്, മിനിറ്റുകള്‍ കൊണ്ട് കത്തിയമര്‍ന്നെങ്കിലും ഖലീഫ കൂട്ടുകാരെയെല്ലാം സാഹസികമായി രക്ഷപെടുത്തി. ഡ്രൈവറുടെ ധീരതയാണ് കുട്ടികള്‍ക്ക് രക്ഷയായതെന്ന് ആദ്യം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും യഥാര്‍ത്ഥ ഹീറോ ഒരു 14 വയസുകാരനായിരുന്നെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്.

ALSO READ: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു; ജാഗ്രതാ നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button