Latest NewsNewsIndia

‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിൻ; ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരന്മാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാറിന്റെ പദ്ധതി

ന്യൂഡൽഹി: ‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ എന്ന പേരിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരമാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്ക് കളർകോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞത്. ജൂലൈ മാസത്തിലാണ് ഈ വർഷത്തെ ക്യാമ്പയിന് തുടക്കമായത്. ഭക്ഷ്യ സുരക്ഷ അതോറിറ്റിക്കാണ് ഇതിന്റെ ചുമതല.

ALSO READ: അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷവർധൻ.

ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു

രാജ്യത്തെ 1.7 ലക്ഷം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ സ്‌കൂളുകളില്‍ പ്രചരണ പരിപാടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മായം കണ്ടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ശുചിത്വം പാലിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button