Latest NewsNewsIndia

പൊലീസ് സേനയിലെ പ്രധാന വകുപ്പ് ഭർത്താവിൽ നിന്നു ഭാര്യ ഏറ്റെടുക്കും; മുതിർന്ന ഓഫീസറായ ഭർത്താവ് ഇനി ഐബിയിൽ

തൃശൂർ: ഐആർ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനം വഹിച്ചിരുന്ന ദേബേഷ് കുമാർ ബെഹ്റ ഇന്റലിജൻസ് ബ്യൂറോയിൽ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയതോടെ താൻ വഹിച്ചിരുന്ന പ്രധാന വകുപ്പ് ഭാര്യയും, പൊലീസ് അക്കാദമി അസി. ഡയറക്ടറുമായ ഉമ ബെഹ്റ ഏറ്റെടുക്കും. ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭരണസാരഥ്യം ഭർത്താവിൽ നിന്നു ഭാര്യ ഏറ്റെടുക്കുന്ന അപൂർവ കാഴ്ചയ്ക്ക് പൊലീസ് വകുപ്പ് സാക്ഷിയായി.

ALSO READ: ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു : ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

കുറ്റാന്വേഷണ മികവാണ് കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐബിയിലേക്കു ചേക്കേറാൻ ദേബേഷ് കുമാറിനു തുണയായത്. നേരത്തെ ആന്റി നക്സൽ സ്ക്വാഡ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയുടെ ഏകോപന ചുമതല വഹിച്ചിട്ടുണ്ട്.

ALSO READ: ഐ​എ​സ്‌ആ​ര്‍​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാനം; ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തി

ഐആർ ബറ്റാലിയന്റെ കമൻഡാന്റ് ചുമതല മുൻപും ഏറ്റെടുത്തിട്ടുള്ളയാളാണ് ഉമ ബെഹ്റ. കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പൊലീസ് മേധാവി സ്ഥാനം വഹിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ പൊലീസ് മേധാവി സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ദേബേഷ് കുമാർ ബെഹ്റ

shortlink

Related Articles

Post Your Comments

Related Articles


Back to top button