Latest NewsNewsIndia

ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി

മുംബൈ: ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ മെട്രോയുടെ പുതിയ വികസന പദ്ധതിക്ക് തറക്കല്ലിടവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മാർത്ഥതയോടെ കഠിനാദ്ധ്വാനം ചെയ്ത ഐ എസ് ആർ ഓയിലെ ശാസ്ത്രജ്ഞർക്ക് താൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Read also: ചന്ദ്രയാൻ ദൗത്യം; പ്രതീക്ഷകൾ നൽകി പുതിയ വിവരം

ശാസ്ത്രജ്ഞരുടെ അധ്വാനം പ്രശംസനീയമാണ്. മൂന്ന് ലക്ഷത്തി എൺപതിനായിരം കിലോമീറ്ററുകൾ താണ്ടി നിർണ്ണായക വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. തടസ്സങ്ങളിൽ തട്ടി പിന്തിരിയുന്ന പാരമ്പര്യമല്ല ഇന്ത്യൻ ശാസ്ത്രമേഖലക്കും ഐ എസ് ആർ ഓക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം നേടുന്നത് വരെ പ്രയത്നിക്കാൻ ഐ എസ് ആർ ഓയിലെ എല്ലാ ശാസ്ത്രജ്ഞർക്കും സർവ്വവിധ പിന്തുണയും നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button