CricketLatest NewsNewsSports

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

മൊറാട്ടുവ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 60 റണ്‍സിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ത്തില്‍ നേടിയ 305 റണ്‍സ് മറികടക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല. 46.4 ഓവറില്‍ 245 റണ്‍സിനു പുറത്തായി. അര്‍ജ്ജുന്‍ ആസാദിന്റെയും തിലക് വര്‍മയുടെയും സെഞ്ചുറി തിളക്കത്തിലാണ് മികച്ച സ്‌കോർ ഇന്ത്യ സ്വന്തമാക്കിയത്.

Also read : യുഎസ് ഓപ്പണിൽ ചരിത്ര നേട്ടം : സൂപ്പർ താരം സെറീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ബി​യാ​ങ്ക ആ​ന്ദ്രീ​സ്ക്കു

പാക്കിസ്ഥാനായി റൊഹൈല്‍ നാസിര്‍(108 പന്തില്‍ 117)സെഞ്ചുറി നേടിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചില്ല. 3 റണ്‍സെടുത്ത മൊഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അങ്കൊലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടീല്‍, സുഷാന്ത് മിശ്ര എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകൾ എറിഞ്ഞിട്ടു. ഒമ്പതിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യ, കുവൈത്തിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

Tags

Post Your Comments


Back to top button
Close
Close