Latest NewsIndia

ഐ.എന്‍.എക്സ് മീഡിയ: ഇന്ദ്രാണി മുഖര്‍ജിയെ സി.ബിഐ മൂന്നുമണിക്കൂർ ചോദ്യം ചെയ്​തു

മുംബൈ: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്​റ്റിലായ ഐ .എന്‍.എക്​സ്​ മീഡിയ കേസില്‍ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്​തു. ചൊവ്വാഴ്​ച രാവിലെ 9.30 ഓടെ നഗരത്തിലെ ബൈഖുള ജയിലില്‍ എത്തിയാണ്​ സി.ബിഐ സംഘം ചോദ്യം ചെയ്​തത്​. മൂന്നുമണിക്കൂർ ഇവരെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഐ.എന്‍.എക്സ് മീഡിയ സ്ഥാപകരായ ഇവര്‍ നേരത്തെ കേസില്‍ മാപ്പു സാക്ഷിയായതായിരുന്നു. ഇന്ദ്രാണിമുഖര്‍ജി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പി.ചിദംബരത്തിനെതിരെ സി.ബി.ഐ പിടിമുറുക്കിയത്.

തിങ്കളാഴ്ച പ്രത്യേക കോടതി ഇവരെ ചോദ്യംചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കുകയായിരുന്നു. 305 കോടിരൂപയുടെ വിദേശനിക്ഷേപമാണ് എഫ്.ഐ.പി.ബി അനുമതിയില്ലാതെ ഐ.എന്‍.എക്സ് മീഡിയക്ക് ലഭിച്ചത്.മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ കഴിയുകയാണ്​ ഇന്ദ്രാണി. 305 കോടിരൂപയുടെ വിദേശനിക്ഷേപമാണ് എഫ്.ഐ.പി.ബി അനുമതിയില്ലാതെ ഐ.എന്‍.എക്സ് മീഡിയക്ക് ലഭിച്ചത്.

വിദേശ നിക്ഷേപത്തിനായി​ അഞ്ച്​ വിദേശ രാജ്യങ്ങള്‍ക്ക്​ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ്​ ചോദ്യം ചെയ്യലെന്ന്​ സി.ബി.െഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു രാജ്യത്തിന്​ നല്‍കിയ അപേക്ഷ സംശയങ്ങള്‍ക്ക്​ ഇടനല്‍കുന്നുവെന്നാണ്​ പറയുന്നത്​. ഇന്ദ്രാണിയും ഭര്‍ത്താവ്​ പീറ്റര്‍ മുഖര്‍ജിയും തുടങ്ങിയതാണ്​ ഐ .എന്‍.എക്​സ്​ മീഡിയ.ഐ.എന്‍.എക്സ് മീഡിയ സി.ഇ.ഒ ആയിരിക്കെ 2007ല്‍ വിദേശനിക്ഷേപ അനുമതിക്കായി ധനമന്ത്രിയായിരിക്കെ ചിദംബരത്തെ ദല്‍ഹി വസതിയില്‍വെച്ച്‌ കണ്ടെന്നായിരുന്നു ഇന്ദ്രാണി പറഞ്ഞത്.

ഇതിനുപകരമായി മകന്‍ കാര്‍ത്തി ചിദംബരത്തിനെ ബിസിനസില്‍ സഹായിക്കാന്‍ ചിദംബരം ആവശ്യപ്പെട്ടെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് പി.ചിദംബരത്തിനെതിരെ അന്വേഷണം ഊര്‍ജിതമായത്. ചിദംബരത്തിന്റെ അറസ്റ്റ് നല്ലകാര്യമെന്നാണ് നേരത്തെ ഇന്ദ്രാണി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button