Latest NewsNewsInternational

കശ്മീര്‍ വിഷയം : ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായപ്പോള്‍ പാകിസ്ഥാന്‍ അടവ് മാറ്റി : എല്ലാവരും പറയുന്നത് തന്നെയാണ് ശരിയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ജനീവ : കശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായപ്പോള്‍ പാകിസ്ഥാന്‍ അടവ് മാറ്റി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടി രാജ്യാന്തര വേദികളില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് അംഗീകരിച്ച് പ്രസ്താവന നടത്തി. ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സില്‍ സെഷനില്‍ പാക്കിസ്ഥാന്‍ സംഘത്തെ നയിച്ച് ജനീവയിലെത്തിയ പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് അഭിസംബോധന ചെയ്തു മാധ്യമങ്ങളോടു സംസാരിച്ചത്.

Read Also :ജമ്മു കശ്മീർ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

ജീവിതം സാധാരണ നിലയിലായെങ്കില്‍ എന്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര മാധ്യമങ്ങളെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകശ്മീരില്‍ ചെന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ അനുവദിക്കാത്തത് എന്നായിരുന്നു ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്നായിരുന്നു പാക്ക് ഭരണകൂടം കശ്മീരിനെ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്.

ജനജീവിതം സാധാരണനിലയിലായി എന്ന തോന്നല്‍ ലോകത്തിനു മുന്നില്‍ ഉണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജീവിതം സാധാരണ നിലയിലായെങ്കില്‍ എന്തു കൊണ്ടാണ് രാജ്യാന്തര മാധ്യമങ്ങളെയും രാജ്യാന്തര, സര്‍ക്കാരിതര സംഘടനകളെയും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകശ്മീരില്‍ ചെല്ലുന്നതിനും യാഥാര്‍ഥ്യമെന്തെന്നു മനസിലാക്കുന്നതിനും അനുവദിക്കാത്തത്?’- ഷാ മെഹമൂദ് ഖുറേഷി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button