Latest NewsNewsHealth & Fitness

നിങ്ങളില്‍ ആത്മഹത്യാ പ്രവണതയുണ്ടോ? അറിയാന്‍ ചില വഴികളിതാ…

നീലയില്‍ വെള്ള പൂക്കള്‍ തുന്നിയിട്ട ആകാശത്തിനുമപ്പുറം വെണ്‍മേഘ ചിറകിലേറി ആകാശത്തിനുമപ്പുറം കനമില്ലാത്ത വിജനതയിലേക്കുള്ള ഒരു യാത്ര… മരണത്തെ സുന്ദരമായി വര്‍ണിക്കാം. പക്ഷേ, അതിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുന്ദരമായിരിക്കില്ല. ഇന്ന് ലോക ആത്മഹത്യാ വിരുദ്ധ ദിനമാണ്. നമ്മളില്‍ മിക്കവരിലും സ്വയം ജീവനൊടുക്കാനുള്ള ഒരു പ്രവണത ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അത്തരം പ്രവണതകളെ നേരത്തേ തന്നെ തിരിച്ചറിയാനും കഴിയും.

എനിക്ക് ജീവിതം മടുത്തു, അങ്ങ് മരിച്ചാല്‍ മതിയെന്ന് പറയുന്ന സുഹൃത്തുക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ എന്നെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോള്‍ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ വരുമ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആത്മഹത്യയെക്കുറിച്ചുമാത്രം എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിലോ? അത്തരക്കാരെ ഒന്ന് കരുതിയിരിക്കുക തന്നെ വേണം.

ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…

ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മാനസികസംഘര്‍ഷത്തില്‍ നിന്നും നിരാശയില്‍ നിന്നും മുക്തി നേടാനാണ് മരണം തെരഞ്ഞെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രയാസമോ, സാമൂഹികവും വൈകാരികവുമായ വിഷയമോ (പ്രണയനൈരാശ്യം , കുടുംബപ്രശ്നങ്ങള്‍), വിഷാദമോ അങ്ങനെയെന്തുമാകാം ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അത് എന്തുതന്നെയാണെങ്കിലും തന്നെക്കൊണ്ട് പരിഹരിക്കാവുന്നതല്ല എന്ന തോന്നലാണ് ഇനി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലേക്ക് ആ വ്യക്തിയെ എത്തിക്കുന്നതും. അത്തരത്തില്‍ ഏത് തരം പ്രശ്നങ്ങള്‍ നേരിടുമ്പോഴും നിരന്തരം മരണത്തെക്കുറിച്ച് പറയുന്ന ഒരാള്‍ക്ക് അടിസ്ഥാനപരമായി ആത്മഹത്യാപ്രവണതയുണ്ടെന്ന് വേണം മനസിലാക്കാന്‍. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ഏതെങ്കിലുമൊരു നിമിഷത്തില്‍ ആ വ്യക്തി മരണം വരിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ആത്മഹത്യാപ്രവണതയുള്ളവര്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവര്‍ തന്നെയാണ്. ഒന്നുകില്‍ ഈ ശ്രദ്ധയും കരുതലും സ്വയം നല്‍കാം. നമ്മുടെ പ്രശ്‌നങ്ങള്‍ നാം തന്നെ മനസിലാക്കി തിരുത്തുക എന്നതാണത്. അല്ലെങ്കില്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് അത് നല്‍കാം. സ്വയം ശ്രദ്ധയോടെ മുന്നോട്ടുപോകുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി, ഓരോരുത്തര്‍ക്കും സ്വന്തം മാനസികനിലയെ ഒന്ന് പരീക്ഷിക്കാം.

ALSO READ: ബ്രോക്കോളിയുടെ അത്ഭുതഗുണങ്ങൾ

എന്ത് പ്രശ്നങ്ങളുണ്ടാകുമ്പോഴും അതിനുള്ള പരിഹാരം തിരക്കുന്നതിന് പകരം മരണത്തെക്കുറിച്ച് ചിന്തിക്കുക, ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിക്കുക, ചെറുതോ വലുതോ ആയ ആത്മഹത്യാശ്രമങ്ങള്‍ നടത്തുക, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികപ്രശ്നങ്ങളുണ്ടാകുക, ജീവിതത്തില്‍ ഒന്നിനോടും ഇഷ്ടമോ ആകര്‍ഷണമോ തോന്നാതിരിക്കുക, സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നുമെല്ലാം അകന്ന് ഒറ്റയ്ക്കാവുക, ഉറക്കം, ഭക്ഷണം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകുക,
എങ്ങനെ മരിക്കണം എന്ന് പ്ലാന്‍ ചെയ്യുക, ഗൂഗിളിലും മറ്റും ഇതിനെക്കുറിച്ച് അന്വേഷിക്കുക, അസാധാരണമാം വിധം പെട്ടെന്ന് ദേഷ്യം വരിക, കരയുക, പൊട്ടിത്തെറിക്കുക, മൗനമായി ഇരിക്കുക തുടങ്ങിയ ‘എക്സ്ട്രീം മൂഡ് വേരിയേഷന്‍’, ലഹരി ഉപയോഗിക്കുന്ന ആളാണെങ്കില്‍ പോലും അതിന് അടിമയായി മാറുക എന്നിവയൊക്കെ ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങളാണ്. അതുപോലെ എന്തെങ്കിലും ഗൗരവമുള്ള അസുഖങ്ങളോ, പെടുന്നനെയുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രയാസങ്ങളോ ആത്മഹത്യയ്ക്ക് കാരണമാകാം. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രിയപ്പെട്ടവരുടെ മരണവും ആത്മഹത്യയിലേക്ക് നയിക്കാം.

ALSO READ:ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം

Tags

Related Articles

Post Your Comments


Back to top button
Close
Close