Latest NewsIndia

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്‌ക്ക് പിന്നില്‍ 2ജി, കൽക്കരി: സുപ്രീം കോടതിക്കും പങ്ക് , ഹരീഷ് സാല്‍വെയുടെ അഭിപ്രായം?

സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ന്യൂ‌ഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സുപ്രീം കോടതിയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞതായി വാർത്ത .”സുപ്രിം കോടതിയുടെ ചില വിധിപ്രസ്താവനയാണ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം. അന്ന് ഒറ്റയടിക്ക് 122 സ്‌പെക്‌ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയത് ടെലികോം വ്യവസായത്തെ തകര്‍ത്തു.2010 ലാണ് 2ജി അഴിമതി പുറത്ത് വന്നത്. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2012ല്‍ ഫെബ്രുവരിയില്‍ 122 ലൈസന്‍സുകളാണ് റദ്ദാക്കിയത്.

വാണിജ്യപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതിക്കു സ്ഥിരതയില്ല. ഇത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. സമാനമായാണ് കല്‍ക്കരി ഖനികളും സുപ്രിം കോടതി റദ്ദാക്കിയത്. അതോടെ കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം ഇല്ലാതായി- സാല്‍വെ പറയുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2ജി ലൈസന്‍സുകള്‍ തെറ്റായ രീതിയില്‍ വിതരണം ചെയ്തതിനു കാരണം അത് അനധികൃതമായി കൈയ്യില്‍ വെച്ച ആളുകളാണെന്ന് മനസ്സിലാകും.

പക്ഷേ വിദേശികള്‍ നിക്ഷേപം നടത്തുന്ന ലൈസന്‍സുകൾ കൂടി അപ്പാടെ റദ്ദാക്കിയത് പ്രതികൂലമായി ബാധിച്ചു . തങ്ങളുടെ ഇന്ത്യന്‍ പങ്കാളിക്ക് എങ്ങിനെയാണ് ലെെസന്‍സ് കിട്ടിയതെന്ന് വിദേശിക്ക് മനസിലാകില്ല.കോടിക്കണക്കിന് വിദേശ ഡോളര്‍ വിദേശികള്‍ നിക്ഷേപം നടത്തിയ മേഖലയില്‍ ലെെസന്‍സ് പെട്ടെന്ന് റദ്ദാക്കിയാണ് ഇന്നുള്ള സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഹരീഷ് സാൽവെ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്ത വ്യാജമാണോ എന്നും വ്യക്തതയില്ല.ദ ലീഫ്‌ലെറ്റ്’ എന്ന നിയമ വെബ്‌സൈറ്റില്‍ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹംഇക്കാര്യം വ്യക്തമാക്കിയതെന്നാണ് ഇവരുടെ അവകാശ വാദം. എന്നാൽ ഇതിന്റെ വിശ്വാസ്യത ഇനിയും അറിയാനിരിക്കുന്നതേയുള്ളു. കാരണം സുപ്രീം കോടതിക്കെതിരെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ ഇത്തരം ഒരു അഭിപ്രായം പറഞ്ഞതായി ഒരു മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button