Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ചാവേറാക്രമണം : നിരവധി മരണം

കാബൂള്‍ : അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് ചാവേറാക്രമണം. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരിക്കാറിലുണ്ടായ ആക്രമണത്തില്‍ 24 പേര്‍ മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. സമ്മേളനം നടക്കുന്നിടത്തെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. അതിനിടെ കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ മറ്റൊരു സ്ഫോടനമുണ്ടായി. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്ഫോടനമുണ്ടായത്.

Read Also : പതിനാലുകാരന്റെ തട്ടിക്കൊണ്ടുപോകൽ കള്ളക്കഥ വിശ്വസിച്ചു യുവാക്കൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം

ഈ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ രണ്ടിടത്തായി ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. 32 ഓളം പേര്‍ക്ക് ഗുരുതരപരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. താലിബാനും അമേരിക്കയും നടത്തി വന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനില്‍ ആക്രമണം ഉണ്ടായത്. യുഎസ് സൈന്യം രാജ്യം വിടുംവരെ ആക്രമണം തുടരുമെന്നു താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു, സെപ്റ്റംബര്‍ 28 നു നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്നു പൗരന്‍മാരോട് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button