Latest NewsNewsIndia

കേരളത്തിലേയ്ക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് കുറയും : സര്‍ക്കാരിതര സംഘടനകള്‍ക്ക് വരുന്ന വിദേശഫണ്ട് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിയ്ക്കുന്നു : നടപടി ഉടന്‍

ന്യൂഡല്‍ഹി : കേരളത്തിലേയ്ക്കുള്ള വിദേശ ഫണ്ടിന്റെ ഒഴുക്ക് കുറയും , സര്‍ക്കാരിതര സംഘടനകള്‍ക്ക് വരുന്ന വിദേശഫണ്ട് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിയ്ക്കുന്നു . സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) വിദേശഫണ്ട് കൈപ്പറ്റുന്നതില്‍ പുതിയ നിയന്ത്രണങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.. എന്‍ജിഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സര്‍ക്കാരിനെ ബോധിപ്പിക്കണം. എന്‍ജിഒകള്‍ വിദേശഫണ്ട് കൈപ്പറ്റുന്നതില്‍ പുതിയ തീരുമാനം തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം എന്‍ജിഒ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയാണിത്.

REad Also :കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ : അറബിക്കടലില്‍ ശക്തമായ ചൂട് : കടല്‍ തിളച്ചുമറിയുന്നു

വ്യക്തികള്‍ 25,000 രൂപയില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്തേണ്ടതാണെന്ന 2011ലെ നിയമത്തില്‍ ഇളവ് വരുത്തി. ഇത് ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തി. സമുദായ സൗഹാര്‍ദം തകര്‍ക്കുംവിധം മതപരിവര്‍ത്തനം നടത്തിയ വ്യക്തികളെ പൂര്‍ണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നത്. വിദേശഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒകളിലെ ഡയറക്ടര്‍മാരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ മാത്രം നല്‍കേണ്ടിയിരുന്ന സത്യവാങ്മൂലമാണ് എല്ലാവര്‍ക്കും ബാധമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button