KeralaLatest NewsNews

മിൽമ പാലിന്റെ പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന്റെ പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് തീരുമാനം. മഞ്ഞക്കവർ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വർധന.

ALSO READ: പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രിയുടെ നമോ ആപ്പ്

അതേസമയം, പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽത്തന്നെ പാൽ വിതരണം ചെയ്യുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്. ലിറ്ററിന് നാലുരൂപ വർധിപ്പിക്കുന്നതിൽ 3.35 രൂപ കർഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും.

ALSO READ: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണം. നിരക്കുവർധന ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ധർ അടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button