Latest NewsKeralaIndia

ഭക്ഷണം കഴിച്ച ശേഷം കാശിനു പകരം ഭീഷണിയുമായി ഹോട്ടലിൽ സ്ഥിരമായി എത്തിയിരുന്ന നേതാക്കൾ ഉൾപ്പെടുന്ന സംഘം പോലീസ് പിടിയിൽ

സ്ഥിരമായി ഇവര്‍ ഭക്ഷണം കഴിച്ചതിനു ശേഷം കാശു നല്‍കാതെ മടങ്ങുകയായിരുന്നു. പലതവണ കടയുടമഎതിര്‍ത്തെങ്ങിലും ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യെറ്റം ചെയ്യാനും സംഘം ശ്രമിച്ചതായാണ് പരാതി.

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കാശ്‌കൊടുക്കാതെ ഭീഷണിപ്പെടുത്തി മുങ്ങുന്ന ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി അടങ്ങുന്ന സംഘത്തെ മ്യൂസിയം പോലീസ് പിടികൂടി. വലിയശാല സ്വദേശി സിപിഎം നേതാവും ഡിവൈഎഫ്‌ഐ ശാസ്തമംഗലം മുന്‍ മേഖല സെക്രട്ടറിയുമായ ആസിഫ് മുഹമ്മദ് (33), മുന്‍ മേഖല ട്രഷറര്‍ ആരിഫ് മുഹമ്മദ് (28) എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.

ശാസ്തമംഗലത്തെ ഗീതാഞ്ജലി ടീ സ്റ്റാളില്‍ നിന്നും സ്ഥിരമായി ഇവര്‍ ഭക്ഷണം കഴിച്ചതിനു ശേഷം കാശു നല്‍കാതെ മടങ്ങുകയായിരുന്നു. പലതവണ കടയുടമഎതിര്‍ത്തെങ്ങിലും ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യെറ്റം ചെയ്യാനും സംഘം ശ്രമിച്ചതായാണ് പരാതി. അറസ്റ്റിലായ ഇരുവരും സഹോദരങ്ങളാണ്. ഇവരെകൂടാതെ കണ്ണമ്മൂല സ്വദേശി അഖില്‍(25), കാഞ്ഞിരംപാറ സ്വദേശി ജോമോന്‍(24), വട്ടിയൂര്‍ക്കാവ് സ്വദേശിയായ അഭിലാഷ്(33) എന്നിവരെയും പോലീസ് പിടികൂടി.

ഗത്യന്തരമില്ലാതായതോടെയാണ് കടയുടമയായ മണി പോലീസിനെ സമീപിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പ്രതികളുള്‍പ്പെടുന്ന 15 അംഗം സംഘം കടയിലെത്തി ഭക്ഷണം കഴിക്കവെയാണ് മ്യൂസിയം പോലീസ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button