Latest NewsNewsInternational

ഈ രാജ്യത്ത് വെടിക്കെട്ടിന് നിരോധനം

ഹോങ്കോംഗ് : വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹോങ്കോംഗ്. പൊതുജന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടികാട്ടിയാണ് ഹോങ്കോങ് സര്‍ക്കാര്‍ വെടികെട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 18 ന് ചൈനയുടെ ദേശീയദിന ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് രാജ്യത്ത് വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ ഹോങ്കോങ് തീരുമാനിച്ചത്. പൊതുജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഹോങ്കോങിന്റെ ഉടമസ്ഥതതയിലുള്ള ജോക്കി ക്ലബും അവരുടെ നടത്താനിരുന്ന പരിപാടികള്‍ ഹോങ്കോങിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് റദ്ദാക്കി.

അതേസമയം, മൂന്ന് മാസത്തിലേറെയായി ഹോങ്കോങില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സര്‍ക്കാരിനെ ഭയപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോപത്തില്‍ നൂറാം നാളില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയത്.പൊലീസ് കണ്ണീര്‍ വാതകവും,ജലപീരങ്കിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button