KeralaLatest NewsNews

മരട് ഫ്ലാറ്റ് പ്രശ്‍നം: നിരുപാധികം മാപ്പ്, ടോം ജോസ് സുപ്രീം കോടതിയിൽ

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് അനുചിതമായ പ്രവൃത്തിയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് നൽകണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയിൽ.

ALSO READ: ഹൂസ്റ്റൺ: മഴയും, വെള്ളപ്പൊക്കവും ‘ഹൗഡി മോദി’യെ ബാധിക്കില്ലെന്ന് സംഘാടകർ

വരുന്ന തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയെന്നും, പൊളിക്കൽ നടപടികൾക്ക് താൻ തന്നെ മേൽനോട്ടം വഹിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ALSO READ: നിർമ്മാണശാലയിൽ നിന്ന് കപ്പലിന്റെ രൂപരേഖ മോഷണം പോയി; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

കോടതിവിധി ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. മരട് മുനിസിപ്പാലിറ്റിയുമായി ആശയവിനിമയം നടത്തി, ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടിസ് നൽകി, പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന പന്ത്രണ്ട് രേഖകളും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മരട് കേസ് പരിഗണിക്കുമ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ സംസ്ഥാന സർക്കാർ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button