Latest NewsIndiaNews

ആദിദ്രാവിഡ സംസ്‌കാരത്തിന് കീഴടിയില്‍ നിന്നും ഒരു പിന്തുടര്‍ച്ച; മണ്ണിനടിയില്‍ നിന്നും ഉയര്‍ന്നു വന്നത് നൂറ്റാണ്ടുകളുടെ ചരിത്രം

ചെന്നൈ:സിന്ധു നദീതട സംസ്‌കാരമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയവയില്‍ ഏറ്റവും പ്രാചീനമെന്ന് കരുതുന്നത്. പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെ ഈ നഗരം ഇല്ലാതായതായി എന്നും കരുതപ്പെടുന്നു. പക്ഷേ, സിന്ധുനദീതട സംസ്‌കാരത്തിന് തമിഴ്‌നാട്ടില്‍ ഒരു പിന്തുടര്‍ച്ച കണ്ടെത്തിയിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയിലുള്ള കീഴടിയില്‍ നിന്നുമാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇവിടെ നിന്നും ഇപ്പോള്‍ കുഴിച്ചെടുത്ത് കൊണ്ടിരിക്കുന്നത് ആദിദ്രാവിഡ ചരിത്രമാണ്.

സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ വ്യാവസായിക മേഖലയായ കീഴടിയില്‍ തമിഴ് പുരാവസ്തു വകുപ്പ് ദ്രാവിഡ സംസ്‌കൃതിയുടെ ചരിത്രത്തെ പുനപരിശോധിക്കുന്ന തരത്തിലുള്ള ചില തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. സിന്ധു നദീതട സംസ്‌കൃതിയോളം പഴക്കമുള്ള ഒരു സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.

ALSO READ: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമോ ? കുമ്മനം രാജശേഖരൻ പറയുന്നതിങ്ങനെ

 

ALSO READ: ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകിയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള

ഇവിടെ നിന്നും കണ്ടെത്തിയ ലിപികള്‍ക്ക് സിന്ധു നദീതട ലിപികളുമായുള്ള സാമ്യം ഏറെ എടുത്തുപറയേണ്ടതാണ്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള വാദത്തിന് ആക്കം കൂട്ടുന്ന തെളിവുകളാണ് കീഴടിയിലെ പ്രധാന കണ്ടെത്തല്‍. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ച ലിപികള്‍ക്കും കീഴടിയില്‍ നിന്ന് ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മില്‍ ഏറെ സാമ്യമുണ്ട്. ഇവ ദ്രാവിഡ ലിപികള്‍ ആയിരിക്കാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ നിഗമനം. അതിനാല്‍ തന്നെ സിന്ധൂനദീതട സംസ്‌കാരവുമായി ഇതിന് ബന്ധമുണ്ടായിരുന്നു എന്നാണ് അനുമാനം. ആയിരത്തോളം അക്ഷരങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ചില ലിപികള്‍ക്കാണ് ഇത്തരത്തില്‍ സാമ്യമുള്ളതെന്ന് തമിഴ്നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു.

ALSO READ: നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ച് പോക്സോ കേസിലെ പ്രതി

എന്നാല്‍, സിന്ധു നദീതടത്തില്‍ നിന്ന് ലഭിച്ച ലിപികളെ പോലെ ഇവയും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു നദീതട ലിപികള്‍ക്ക് ഏതാണ്ട് 4500 വര്‍ഷം പഴക്കം പറയുന്നു. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും പ്രാചീന ലിപിയും അതാണ്. കീഴടിയില്‍ നിന്ന് കണ്ടെത്തിയ ശേഷിപ്പുകള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷം പഴക്കം കണക്കാക്കുന്നു. ഇവിടെ നിന്നും കണ്ടെത്തിയ ചില ചുവരെഴുത്തുകള്‍ സിന്ധു സംസ്‌കാരത്തിലെ ലിപികള്‍ക്കും ബ്രാഹ്മി ലിപികള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നാണെന്ന വാദവും ഉയരുന്നുണ്ട്. ഗംഗാ തീരത്തുണ്ടായിരുന്ന നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് ഇപ്പോള്‍ പര്യവേക്ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് ബ്രാഹ്മി ലിപി പരിശോധിച്ചപ്പോള്‍ ‘ആധന്‍’, ‘കുധിരനാധന്‍’ എന്നിങ്ങനെയുള്ള വാക്കുകള്‍ കണ്ടെത്തിയിരുന്നു

 

കീഴടിയില്‍ നിന്നും ഏകദേശം 5,800 ഓളം മനുഷ്യനിര്‍മ്മിതികള്‍ കണ്ടെടുത്തിട്ടുണ്ട്. അവയില്‍ ആയുധങ്ങളും പെടും. ഇന്നത്തെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി പ്രദേശത്തിന് സമീപത്തുള്ള സിന്ധു നദീതട സംസ്‌കാരാം ബി.സി 5000- ബി.സി 1500 കാലഘട്ടത്തിലാണ് നിലനിന്നിരുന്നത്. പ്രധാനമായും ആര്യന്മാരുടെ വരവാണ് ഈ സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. സംസ്‌കാരം തകര്‍ന്നതോടെ ഇവിടെ ജീവിച്ചിരുന്നവര്‍ ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിയെന്നും വിശ്വസിക്കപ്പെടുന്നു. ആര്യന്മാര്‍ വരുന്നതിന് മുന്‍പേ നിലനിന്നിരുന്ന സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നിരിക്കാമെന്ന വാദവും ഉണ്ട്. മാത്രമല്ല 2500 വര്‍ഷം മുന്‍പ് ബി.സി ആറാം നൂറ്റാണ്ടില്‍ വൈഗ നദീതീരത്ത് ഒരു നാഗരികത നിലനിന്നിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഇത് സംഘകാലഘട്ടത്തില്‍ നിലനിന്നിരുന്ന നാഗരികതയാണെന്നും പറയപ്പെടുന്നു. മുന്‍പ് ബി.സി 300 വരെയാണ് സംഘ കാലഘട്ടത്തിന്റെ പഴക്കമായി വിലയിരുത്തിയിരുന്നതെങ്കിലും പുതിയ കണ്ടെത്തലുകളില്‍ നിന്ന് സംഘ കാലഘട്ടം ബി.സി 600 വരെ ഉണ്ടായിരുന്നതായി അനുമാനിക്കുന്നു.

ALSO READ: ‘നസര്‍ കെ സാമ്നേ’ പാടി യൂബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് പാട്ട് – വീഡിയോ

 

ALSO READ: വീട്ടമ്മയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസ് : ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കീഴടിയില്‍ നിന്ന് മൃഗങ്ങളുടേതായ 70 സാമ്പിളുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് പശു, കാള, പോത്ത്, ചെമ്മരിയാട്, ആട്, നീലക്കാള, കൃഷ്ണമൃഗം, കാട്ടുപന്നി, മയില്‍ എന്നിവയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായും ഭക്ഷണാവശ്യങ്ങള്‍ക്കായും ഉപയോഗപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button