Latest NewsKeralaNews

‘പൂമുത്തോളെ’ പാടി മലയാളികളുടെ കൈയടി നേടി ഇതര സംസ്ഥാന തൊഴിലാളി- വീഡിയോ

എം പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് അഭിനയിച്ച ‘ജോസഫ്’ എന്ന സിനിമയിലെ ശ്രദ്ധേയമായ ഗാനമാണ് ‘പൂമുത്തോളെ. വിജയ് യേശുദാസ് പാടിയ ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ഗാനം ഒരു ഇതര സംസ്ഥാന തൊഴിലാളി പാടുന്ന വീഡിയോ പുറത്തുവന്നു. പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/100024441183590/videos/494841231340579/?t=34

കുശാല്‍ എന്ന ഇതര സംസ്ഥാന തൊഴിലാളി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. കുശാലിന്റെ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കരോക്കെ മൈക്രോഫോണില്‍ ആണ് കുശാല്‍ പാടിയത്. 2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button