USALatest NewsNewsInternational

പാകിസ്ഥാന്‍ സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സിയും അല്‍ഖ്വയിദയെ പരിശീലിപ്പിച്ചിരുന്നു : ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു ഇമ്രാൻ ഖാൻ

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോര്‍ക്കില്‍ ഫോറിന്‍റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഇതിലൂടെ 70,000 പാകിസ്ഥാനികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം 200 ബില്യണ്‍ നഷ്ടമാണ് പാക് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Also read : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന്‍ ഖാന്‍

അഫ്ഗാനിസ്ഥാനില്‍ ഭീകരരെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ നാം ഇപ്പോഴും യുഎസിനെ പഴിക്കുന്നുവെന്നതാണ് പ്രധാനമായ മറ്റൊരുകാര്യം. ‘1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍റെ അധിനിവേശത്തെ ചെറുക്കുന്നതിന് വേണ്ടി പാക്കിസ്ഥാനും പരിശീലനം ലഭിച്ച അല്‍ഖ്വയിദ ഗ്രൂപ്പുമായിരുന്നു അമേരിക്കയെ സഹായിച്ചത്. പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയുമാണ് അന്ന് അല്‍ഖ്വയിദയെ പരിശീലിപ്പിച്ചത്. ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനെതിരെ എന്ന നിലയിൽ വിലയിരുത്തപ്പെട്ടു. അന്ന് പരിശീലനം നേടിയ എല്ലാവരെയും പിന്നീട് ഭീകരവാദികളായി യുഎസ് മുദ്രകുത്തി. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേരുകയും, ഞങ്ങള്‍ പരിശീലിപ്പിച്ചവര്‍ക്കെതിരെ തന്നെ ഞങ്ങള്‍ക്ക്തിരിയേണ്ടി വന്നുവെന്നു ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണഏജന്‍സിയും അല്‍ഖ്വയിദയെയും തീവ്രവാദികളേയും പരിശീലിപ്പിച്ചിരുന്നതായി ഇമ്രാൻ സമ്മതിച്ചു. ആ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പാകിസ്ഥാന്‍ സൈന്യവും, ഐഎസ്ഐയും അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വയിദയ്ക്ക് പരിശീലനം നല്‍കിയിരുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ പൂര്‍ണമായും തിരിഞ്ഞാല്‍ അതിനെ എല്ലാവരും അംഗീകരിക്കണമെന്നില്ല. രാജ്യത്തിന് ഉള്ളില്‍ നിന്നും സൈന്യത്തില്‍ നിന്നു പോലും ഇതിനെതിരെ എതിര്‍പ്പുയരുമെന്നും ഇമ്രാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button