CricketLatest NewsNews

ഇന്ത്യൻ ടീമിന് ഒരു പുതിയ നായകനെ കൂടി വേണം; യുവരാജ് സിംഗ്

വിരാട് കൊഹ്‌ലിയുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ പരിമിത ഓവര്‍ ക്രിക്കറ്റിൽ ഒരു നായകനെ കൂടി വേണമെന്ന് വ്യക്തമാക്കി യുവരാജ് സിംഗ്. ട്വന്റി-20യിലെങ്കിലും പുതിയൊരു നായകന്‍ വേണം. രോഹിത് ശര്‍മ്മ നായകനെന്ന നിലയില്‍ മികവ് തെളിയിച്ചയാളാണ്. അദ്ദേഹത്തെ ട്വന്റി-20യില്‍ നായകനാക്കിയാല്‍ കൊഹ്‌ലിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നും താരം വ്യക്തമാക്കി.

മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ചും യുവരാജ് സിംഗ് പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ച്‌ വരുന്ന അഭ്യൂഹങ്ങള്‍ നിരാശജനകമാണ്. അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണിത്. എപ്പോഴാണ് കളിനിറുത്തേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും യുവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button