Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിലേക്കുള്ള കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് എന്നീ ഗ്രൂപ്പ് എ തസ്തികകളിലേക്കുള്ള കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ആകെ 99 ഒഴിവുകളാണുള്ളത്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2020 ജനുവരി 19നാണ് പ്രിലിമിനറി പരീക്ഷ. ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ. ജൂണ്‍ 27, 28 തീയതികളിലായിരിക്കും മെയിന്‍ പരീക്ഷ നടക്കുക. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. പരീക്ഷയ്ക്ക് ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് അപേക്ഷ പിന്‍വലിക്കാൻ സാധിക്കും. ഇതിനായുള്ള സൗകര്യം ഒക്ടോബര്‍ 22 മുതല്‍ 28 വരെ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : upsconline.nic.in

അവസാന തീയതി : ഒക്ടോബർ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button